സന്തോഷ വാര്‍ത്ത !!!
അച്ചായന് ദിവസങ്ങളായി പൂട്ടിക്കിടക്കുന്ന കമന്റുകട വീണ്ടും തുറന്നു.
disqusTharangal തുടങ്ങിയതിന്റെ രണ്ടാം ദിവസംതന്നെ കട തുറന്നത് ഏതായാലും ഇതിനു സന്തോഷം നല്കുന്ന സംഗതിയാണ്. ഇനി എല്ലാവര്ക്കും അവിടെ അര്‍മാധിക്കാം...
ബെര്‍ളിച്ചായന്റെ ബ്ലോഗില്‍ കമന്റ്കട പൂട്ടിയതുകാരണം കമന്റാന്‍ മുട്ടിനില്ക്കുന്നവര്ക്കായി ഒരു സൗകര്യം അതാണ് disqusTharangal. കൂടാതെ ആരാധകരെയെല്ലാം ദു:ഖത്തിലാഴ്ത്തി കട പൂട്ടിയ അച്ചായന്റെ പ്രവൃത്തിയോടുള്ള പ്രതിഷേധവും കൂടിയാണിത്. ഇത് കണ്ടിട്ടെങ്കിലും അച്ചായന് കമന്റ്കട റീഓപണ്‍ ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. അതുവരെ അച്ചായന്റെ ബ്ലോഗില്‍ കമന്റിയ disqus പുലികള്‍ക്ക് ഇവിടെ അര്‍മാധിക്കാം.
കമന്റുന്നവര്‍ക്ക് ആര്‍ക്കൈവില്‍ നിന്നും അതാത് പോസ്റ്റുകള്‍ തെരഞ്ഞെടുക്കാം.